അസുഖത്തെ തുടര്‍ന്ന് തലശേരി സ്വദേശിയായ യുവാവ് റിയാദില്‍ മരിച്ചു

by

കണ്ണൂര്‍: (www.kvartha.com 29.05.2020) അസുഖത്തെ തുടര്‍ന്ന് തലശേരി സ്വദേശിയായ യുവാവ് റിയാദില്‍ മരിച്ചു. തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് (36) ആണ് റിയാദില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. ഷാനിദ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ കൂടി ഗള്‍ഫില്‍ അസുഖം ബാധിച്ച് മരിച്ചു.

യുഎഇയിലും സൗദിയിലുമാണ് പുതുതായി കൂടുതല്‍ മരണം സംഭവിച്ചത്. ഇതോടെ ഗള്‍ഫില്‍ അസുഖം ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയര്‍ന്നു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയില്‍ ഉമര്‍ എന്നിവരാണ് സൗദിയില്‍ മരിച്ചത്.

https://1.bp.blogspot.com/-ldvjN-Ae9W0/XtEP05tdyPI/AAAAAAAB1Ro/Y6lCiJRwbowR1MLXWUmcP5kGGCug2Z8VwCLcBGAsYHQ/s1600/DEad.jpg

മലപ്പുറം തിരൂര്‍ സ്വദേശി കൊടാലില്‍ അബ്ദുല്‍ കരീം, എടപ്പാള്‍ സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി എന്നിവരാണ് യുഎഇയില്‍ മരിച്ചത്. ഗള്‍ഫില്‍ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയും നാല് മലയാളികള്‍ മരിച്ചിരുന്നു. യുഎഇയിലായിരുന്നു ഇതില്‍ രണ്ടു മരണം.

അതേസമയം ഗള്‍ഫില്‍ മൊത്തം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നിരിക്കെ, ആശങ്ക ശക്തമാണ്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യങ്ങള്‍. നാലായിരത്തിലേറെ പേര്‍ക്ക് വ്യാഴാഴ്ചയും രോഗവിമുക്തി ലഭിച്ചിരുന്നു. ഇതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അതാത് സ്ഥലങ്ങളിലെ ഭരണകൂടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Thalassery native dies in Riyadh, Kannur, News, Health & Fitness, Health, hospital, Treatment, Thalassery, Kerala.