സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു
ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1-2 ശതമാനത്തോളം ഉയര്‍ന്നു.
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തില്‍ ഏറ്റവും താഴ്ന്നനിലയില്‍നിന്ന് 600 പോയന്റാണ് സെന്‍സെക്‌സ് തിരിച്ചുപിടിച്ചത്
സെന്‍സെക്‌സ് 223.51 പോയന്റ് ഉയര്‍ന്ന് 32,424.10ലും നിഫ്റ്റി 90.20 പോയന്റ് നേട്ടത്തില്‍ 9580.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1390 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 924 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐഒസി, കോള്‍ ഇന്ത്യ, വിപ്രോ, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, അദാനി പോര്‍ട്‌സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1-2 ശതമാനത്തോളം ഉയര്‍ന്നു.
വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കുന്ന മാര്‍ച്ച് പാദത്തിലെ ജിഡിപി ഡാറ്റയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി നേട്ടത്തിലായത്.