ആരോഗ്യ സേതു ആപ്പ്: നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികം

ആപ്പ് ഉപയോഗിക്കുന്നവര്‍ക്കോ ഗവേഷകര്‍ക്കോ ടെക്‌നോളജി വിദഗ്ധര്‍ക്കോ ആര്‍ക്കുവേണമെങ്കിലും പദ്ധതിയില്‍ പങ്കാളിയാകാം. 2020 ജൂണ്‍ 26ആണ് അവസാനതിയതി.

https://www.mathrubhumi.com/polopoly_fs/1.4683271.1589771048!/image/image.jpeg_gen/derivatives/landscape_894_577/image.jpeg

കോവിഡ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നിങ്ങള്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികം നല്‍കും. 

ആപ്പ് മെച്ചപ്പെടുത്താനുള്ള നിര്‍ദേങ്ങള്‍ നല്‍കിയാലും ഈതുക ലഭിക്കും. ആപ്പിലുള്ള തകരാറുകള്‍ കണ്ടെത്തുന്നവര്‍ക്കുള്ള പാരിതോഷികമായാണ് ഈതുക നല്‍കുക. 

ആപ്പ് ഉപയോഗിക്കുന്നവര്‍ക്കോ ഗവേഷകര്‍ക്കോ ടെക്‌നോളജി വിദഗ്ധര്‍ക്കോ ആര്‍ക്കുവേണമെങ്കിലും പദ്ധതിയില്‍ പങ്കാളിയാകാം. 2020 ജൂണ്‍ 26ആണ് അവസാനതിയതി.