പുല്‍വാമ ഭീകരാക്രമണ ശ്രമം, ആക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു
ശ്രീനഗര്‍: പുല്‍വാമ മാതൃകയില്‍ ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഷോപിയാന്‍ സ്വദേശിയായ ഹിദായത്തുള്ള മാലിക് എന്നയാളുടെ വാഹനത്തിലാണ് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് തുനിഞ്ഞത്. ഈ ആക്രമണശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു.
2019 ജൂലൈയില്‍ ഇയാള്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ അംഗമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മെയ് 28 നാണ് ഹിദായത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സാന്‍ട്രോ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് കാര്‍ ഉപേക്ഷിച്ച് ഭീകരര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമായി നിര്‍വീര്യമാക്കി. സമീപകാലത്തായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചിരുന്നു. ഇതിനിടെയാണ് കാര്‍ബോംബ് ആക്രമണം നടത്താനുള്ള ശ്രമം നടന്നത്.
Content Highlights: jk police identifies owner of explosives laden car used in foiled pulwama attack case