https://assets.doolnews.com/2020/05/covid-gulf-1234-399x227.jpg

കൊവിഡ് സമ്മര്‍ദ്ദത്തില്‍ ഗള്‍ഫ് മലയാളികള്‍; ആശങ്കയുയര്‍ത്തി മരണം ഉയരുന്നു

by

ദുബായ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ 136 മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്.

ഗള്‍ഫില്‍ 943 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതില്‍ 136 പേരും മലയാളികളാണ് എന്നത് പ്രവാസി മലയാളികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്.

സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഈ രാജ്യങ്ങളിലൊക്കെ മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്.

രണ്ട് ദിവസം മുന്നേ ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.ഇ ലാ
ണ് കൂടുതല്‍ മലയാളികള്‍ മരിച്ചിരിക്കുന്നത്.

കൊവിഡ് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ചെറുതല്ലാത്ത ആശങ്കയും മാനസികസമ്മര്‍ദ്ദവുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക