75 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മാതാവ്; പോക്‌സോ കുറ്റം ചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
by kvartha preചെന്നൈ: (www.kvartha.com 29.05.2020) എഴുപത്തിയഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ ഈറോഡ് അന്തിയൂരില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ(40) തിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. ഇതേതുടര്‍ന്ന് യുവതി ഭര്‍ത്താവിനെ താക്കീത് ചെയ്തിരുന്നു . എന്നാല്‍ തിങ്കളാഴ്ച ഭാര്യ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ സമയത്ത് ഇയാള്‍ കുഞ്ഞിനെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഭാര്യ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. അതേസമയം കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പിതാവ് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി സബ് ഇന്‍സ്പെക്ടര്‍ എസ് ഗജലക്ഷ്മി വ്യക്തമാക്കി.
Keywords: Tamil Nadu: 75-day-old girl molested by father; mother approaches police, chennai, News, Local-News, Crime, Criminal Case, Complaint, Police, Arrested, National.