
താന്നൂരിൽ കിണറിടിഞ്ഞ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി
by വെബ് ഡെസ്ക്താനൂർ> നിർമാണത്തിലിരിക്കെ കിണർ ഇടിഞ്ഞ് വീണ് രണ്ടു പേർ മണ്ണിനടിയിലായി. ഓലപ്പീടിക സ്വദേശി മേറിൽ വേലായുധൻ എന്ന മാനു (63), പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതൻ (58) എന്നിവരാണ് മണ്ണിനടിയിൽ അകപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. കെ പുരം പുതുകുളങ്ങര സ്വദേശി കുന്നുംപുറം സാഹിദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കിണറു കുഴിക്കുന്നതിനിടയാണ് അപകടം.
തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും, താനൂർ പൊലീസും, ട്രോമ കെയർ, ഇആർഎഫ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടക്കുകയാണ്.
ഇന്നത്തെ ജോലി അവസാനിരിക്കെയാണ് അപകടം ഉണ്ടായത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ജോലിക്കുണ്ടായിരുന്നത്. കപ്പിയും കയറുമടക്കമുള്ള നിർമാണ ഉപകരണങ്ങൾ കിണറിലേക്ക് വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്.
വി അബ്ദുറഹിമാർ എംഎൽഎ, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്റ, താനൂർ നഗരസഭ ചെയർപേഴ്സൺ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് ഏകോപിപ്പിച്ചു.