ഉത്രയുടേത് സമാനതകളില്ലാത്ത ഗാര്‍ഹിക കൊലപാതകം, സൂരജിന്റെ കുടുംബത്തിനെതിരേ വനിത കമ്മിഷന്‍

https://www.mathrubhumi.com/polopoly_fs/1.4790024.1590661572!/image/image.jpg_gen/derivatives/landscape_894_577/image.jpg
കൊല്ലപ്പെട്ട ഉത്രയും ഭര്‍ത്താവ് സൂരജും

കൊല്ലം: സൂരജിന്റെ കുടുംബത്തിനെതിരേ സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേ കേസ് എടുക്കാന്‍ വനിത കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. സമാനതകളില്ലാത്ത ഗാര്‍ഹിക കൊലപാകം എന്ന വിലയിരുത്തലിലാണ് കമ്മിഷന്‍. മാതാപിതാക്കള്‍, സഹോദരി എിവര്‍ക്കെതിരേ കേസ് എടുക്കാന്‍ പത്തനംതിട്ട എസ് പി ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമാനതകളില്ലാത്ത ഗാര്‍ഹിക കൊലപാതകമെന്ന നിലയിലാണ് വനിത കമ്മിഷന്‍ ഉത്രയുടെ കൊലപാതകത്തെ വിലയിരുത്തുത്. സ്വത്ത് മോഹിച്ചുള്ള നീക്കങ്ങളാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനാണ് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

ഗാര്‍ഹിക, സ്ത്രീധന പീഡന നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അന്വേഷണത്തിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചക്ക് ശേഷം കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കേസിന്റെ പുരോഗതി വിവിധ ഘട്ടങ്ങളില്‍ കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കൂടാതെ ഉത്രക്ക് വേദനസംഹാരിയായി നല്‍കിയ ഗുളിക വാങ്ങിയ അടൂരിലെ മെഡിക്കല്‍ സ്‌റ്റോറില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ ഉത്രയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള  അടൂരിലെ ദേശസാത്കൃത ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Uthra murder case filed case against suraj family