https://assets.doolnews.com/2020/05/parliament-399x227.jpg

ഉദ്യോഗസ്ഥന് കൊവിഡ്; പാര്‍ലമെന്റ് അനുബന്ധ മന്ദിരത്തിന്റെ രണ്ട് നിലകള്‍ സീല്‍ ചെയ്തു

by

ന്യൂദല്‍ഹി: രാജ്യസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അനുബന്ധ മന്ദിരത്തിന്റെ രണ്ട് നിലകള്‍ സീല്‍ ചെയ്തു. രാജ്യസഭയിലെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റിലെ തന്നെ എഡിറ്റോറിയലില്‍ ട്രാന്‍സിലേഷന്‍ സര്‍വീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മറ്റൊരു കേസ് കൂടി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മെയ് 12 വരെ ഇദ്ദേഹം ഓഫീസില്‍ എത്തിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ അഞ്ചാം നിലയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചാണ് പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര് ഹൗസ് പാനല്‍ മീറ്റിങ്ങുകള്‍ നടത്താറ്.

ഇതിന് മുന്‍പ് പാര്‍മെന്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക