ജീവനക്കാരന് കൊവിഡ്: പാര്‍ലമെന്റ് മന്ദിരത്തിലെ രണ്ട് നിലകള്‍ അടച്ചു; ഹരിയാനയില്‍ മലയാളി നഴ്‌സ് ഗുരുതരാവസ്ഥയില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399382/parliament.jpg

ന്യുഡല്‍ഹി: രാജ്യസഭയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിലെ രണ്ടു നിലകള്‍ അടച്ചു. രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ, കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് മലയാളി നഴ്‌സിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലെ ജീവനക്കാരിയായ പുനലൂര്‍ സ്വദേശിനിയാണ് ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവില്‍ വെന്റിലേറ്ററിലാണ് ഇവര്‍.

അതേസമയം, പശ്ചിമ ബംഗാള്‍ മന്ത്രി സുജിത് ബോസ്, ഭാര്യ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇരുവരും വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ വീട്ടുജോലിക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവരും പരിശോധനയ്ക്ക് വിധേയരായത്.