കോവിഡ്: അധ്യയന ദിനങ്ങള്‍ വെട്ടിച്ചുരുക്കിയേക്കും; ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ടിലേക്ക്; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ ഉടന്‍ പ്രസിദ്ധീകരിക്കും

by

ന്യൂഡെല്‍ഹി: (www.kvartha.com 29.05.2020) കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ആലോചന. ഇതിന്റെ ഭാഗമായി 220 ദിവസം എന്നത് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാദമിക് വര്‍ഷത്തിലും സ്‌കൂളുകളില്‍ തന്നെ 1320 മണിക്കൂര്‍ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും.

ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാള്‍ഗരേഖ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.

https://1.bp.blogspot.com/-j1EFvl9kDUA/XtDxLNQMLrI/AAAAAAAB1QM/rcDBkUrbQeUprnEh14-sU0ziPEz2llYswCLcBGAsYHQ/s1600/Students.jpg

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിര്‍ദേശം മാര്‍ഗരേഖയിലുണ്ടാവുമെന്നാണ് സൂചന. ഒരു ക്ലാസില്‍ പരമാവധി 15 മുതല്‍ 20 വരെ കുട്ടികളേ പാടുള്ളു. അതില്‍ കൂടുതല്‍ കുട്ടികള്‍ ഒരു ക്ലാസില്‍ ഉണ്ടെങ്കില്‍ രണ്ട് ബാച്ച് ആക്കണം. ക്ലാസുകള്‍ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏര്‍പ്പെടുത്തണം. ക്ലാസുകളില്‍ സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്.

ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കു മാത്രമേ ക്ലാസുകള്‍ ഉണ്ടാവൂ. വൈകാതെ ഒന്ന് മുതലുള്ള ക്ലാസുകളും ആരംഭിക്കും. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കുട്ടികളുടെ ക്ലാസുകള്‍ ആഴ്ചയില്‍ രണ്ട് ദിവസമായി പരിമിതപ്പെടുത്തും. ആറ് മുതല്‍ എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് രണ്ട് മുതല്‍ നാല് ദിവസം വരെയും 9 മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ലാസ് ആലോചിക്കുന്നത്.

Keywords: Covid-19 lockdown: Parents anxious over plan to reopen schools, New Delhi, News, Education, Trending, School, Teachers, National.