ബെവ്ക്യൂ ആപ്പിനെ കൈവിടാതെ സര്‍ക്കാര്‍; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തല്‍ക്കാലം തുടരാന്‍ നിര്‍ദേശം, തീരുമാനം എക്‌സൈസ് മന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍
by kvartha betaതിരുവനന്തപുരം: (www.kvartha.com 29.05.2020) എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മദ്യവില്‍പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ് തല്‍ക്കാലം തുടരാന്‍ തീരുമാനിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആപ് നിര്‍മാതാക്കള്‍ക്കു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നല്‍കിയതെന്നാണ് വിശദീകരണം. തുടര്‍ക്രമീകരണങ്ങള്‍ ബെവ്കോ എംഡി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താറുമാറായതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.
ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ ആപ്പ് പ്രവര്‍ത്തസജ്ജമാകുമെന്ന ഐടി വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടോടെ പരിഹരിക്കണമെന്ന് എക്‌സൈസ് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ആപ്പിന്റെ പ്രവര്‍ത്തം ഐടി സെക്രട്ടറി എം ശിവശങ്കറും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ സജി ഗോപീനാഥും നേരിട്ട് പരിശോധിക്കാനും യോഗത്തില്‍ ധാരണയായി. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐടി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍.
ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബെവ്‌കോ അധികൃതര്‍ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശനം ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു.
മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബെവ്‌കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതിനാലാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബെവ്‌കോയുടെ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ഉപഭോക്താക്കളുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റ്വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.
ഒടിപി അയച്ചാലും റജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്താന്‍ ആപ്പ് നിര്‍മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: News, Kerala, Thiruvananthapuram, Minister, Application, Technology, Business, Beverages Corporation, Finance, Excise Ministry meets higher officials to discuss on BEV Q App