ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇത്തവണയെത്തുന്നത് യുഎഇയിലെ മുബാദല

കുറച്ചുദിവസങ്ങളായി റിലയന്‍സുമായി മുബാദല ചര്‍ച്ചകള്‍ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്‌ഫോംസില്‍ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്‌ഫോംസിന്റെമൂല്യം.

https://www.mathrubhumi.com/polopoly_fs/1.2106645.1500695365!/image/image.jpg_gen/derivatives/landscape_894_577/image.jpg

മുംബൈ: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഇന്‍വെസ്റ്റ്‌മെന്റ് ജിയോ പ്ലാറ്റ്‌ഫോമ്‌സില്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തിയേക്കും. 

കുറച്ചുദിവസങ്ങളായി റിലയന്‍സുമായി മുബാദല ചര്‍ച്ചകള്‍ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്‌ഫോംസില്‍ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്‌ഫോംസിന്റെമൂല്യം.

അതിനിടെ മൈക്രോ സോഫ്റ്റും ജിയോയില്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളര്‍ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. 

ഫേസ്ബുക്ക്, കെകെആര്‍, സില്‍വല്‍ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികളില്‍നിന്നായി 1000 കോടി ഡോളറാണ് റിലയന്‍സ് ഒരുമാസംകൊണ്ട് സമാഹരിച്ചത്. 

പ്രതിസന്ധിനേരിടുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ രക്ഷിക്കുകയെന്ന അംബാനിയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് സൂചനകളാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത.