https://assets.doolnews.com/2020/05/covid19-up-399x227.jpg

'ഞങ്ങളെന്താ മൃഗങ്ങളാണോ'; വെള്ളവും ഭക്ഷണവും ഇല്ലാതെ യു.പിയിലെ കൊവിഡ് ആശുപത്രികള്‍

by

ലഖ്‌നൗ: വെള്ളവും ഭക്ഷണവും ഇല്ലാതെ ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ആശുപത്രികള്‍.

കൊവിഡ് 19 ആശുപത്രികളില്‍ വെള്ളവും ഭക്ഷണവും കിട്ടുന്നില്ലെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ പ്രതിഷേധിച്ചു.

മൃഗങ്ങള്‍ക്ക് സമാനമായാണ് ആശുപത്രിയില്‍ നിന്ന് തങ്ങളോട് പെരുമാറുന്നതെന്ന് രോഗികള്‍ ആരോപിച്ചു.

രോഗികള്‍ പ്രതിഷേധിക്കുന്നതിന്റെ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

” നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാക്കി. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്ക് എന്താ വെള്ളം ആവശ്യമില്ലേ?” രോഗികളില്‍ ഒരാള്‍ ചോദിച്ചു.

കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്നും കിട്ടുന്ന ഭക്ഷണം പകുതി വേവിച്ചതാണെന്നും രോഗികള്‍ പറയുന്നുണ്ട്.

” നിങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം,” രോഗികള്‍ ആശുപത്രി അധികൃതരോട് പറയുന്നതും വീഡിയോയില്‍ കാണാം.

സ്ഥിതി ഇതേപോലെ തുടരുകയാണെങ്കില്‍ വീടുകളിലേക്ക് തിരിച്ചുപോകുമെന്നും രോഗികള്‍ പറയുന്നുണ്ട്.

ഇതാദ്യമായല്ല ഉത്തര്‍പ്രദേശിലെ കൊവിഡ് ആശുപത്രികളുടെ ശോചനീയമായ അവസ്ഥയെക്കുറിച്ച് പരാതി ഉയരുന്നത്. ഇതിന് മുന്‍പ് എത്വായില്‍ നിന്നും ആഗ്രയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.

നേരത്തെ കൊവിഡ് ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് ഉണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക