തെറ്റായതും കലഹങ്ങള്‍ ഉണ്ടാക്കുന്നതുമായ വിവരങ്ങള്‍ ഉണ്ടായാല്‍ ഇനിയും ചൂണ്ടിക്കാട്ടും ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ട്വിറ്റര്‍ സിഇഒ
ന്യൂയോര്‍ക്ക്: തെറ്റ് ചെയ്‌തെന്ന ബോദ്ധ്യപ്പെട്ടാല്‍ അംഗീകരിക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും മടിയില്ലെന്നും അതേസമയം ആഗോള തെരഞ്ഞെടുപ്പുകളെ പറ്റി തെറ്റായ തും കലഹമുണ്ടാക്കുന്നതുമായ വിവരം ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റിന് മറുപടിയുമായി ട്വിറ്റര്‍ സിഇഒ. ഇക്കാര്യത്തില്‍ തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കണമെന്നും ട്വിറ്ററിന്റെ പ്രവര്‍ത്തികളുടെ ആത്യന്തിക ഉത്തരവാദി താനാണെന്നും സിഇഒ ജാക്ക് ഡോസെ വ്യക്തമാക്കി.
തന്റെ ട്വീറ്റിലെ പിഴവ് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി ജാക്ക ഡോസേയും രംഗത്ത വന്നത്. ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യം ഭഞ്ജിക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള മാര്‍ഗ്ഗനിര്‍ദേശത്തില്‍ ട്രംപ് ഉടന്‍ ഒപ്പു വെയ്ക്കുമെന്നാണ് വിവരം. എന്നാല്‍ ട്രംപിന്റെ പോസ്റ്റുകളില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉണ്ടാകുന്നതിനാലാണ് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതെന്നായിരുന്നു ജാക്ക് ഡോര്‍സി പറഞ്ഞത്.
യുഎസ് തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നെന്ന് ആക്ഷേപിക്കുന്ന രണ്ടു ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ നീല ആശ്ചര്യ ചിഹ്നം ഇട്ട് ഫാക്ട് ചെക്ക മുന്നറിയിപ്പ് നല്‍കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അതിനിടയില്‍ ട്വിറ്ററിനെതിരേ ഫേസ്ബുക്ക് രംഗത്ത് വന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ പോസ്റ്റിലെ സത്യം കണ്ടെത്തുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നാണ് മാര്‍ക്ക സക്കര്‍ബര്‍ഗ് പറഞ്ഞത്.