ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി നഴ്‌സിന്റെ ബന്ധു

by

ഛണ്ഡീഗഢ്: (www.kvartha.com 29.05.2020) ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി നഴ്‌സിന്റെ ബന്ധു. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച് പറഞ്ഞ് അധികൃതര്‍ പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നും ബന്ധു പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി മാസ്‌കുകളും പിപിഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ആയിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു വ്യക്തമാക്കി.
ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ അടുത്തിടെ ജോലിക്ക് കയറിയ നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയായത്. വ്യാഴാഴ്ച ഉച്ചയോടെ കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

https://1.bp.blogspot.com/-N7NloPfoxEI/XtDjMPsAOOI/AAAAAAAAYrw/KgSrGH2W33wG8EII-ahWeNsH6-j12SFjwCLcBGAsYHQ/s1600/patient.jpg

എന്നാല്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. നഴ്‌സിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News:

Keywords: News, Kerala, Nurse, Suicide Attempt, Relative, Hospital, COVID19, Malayali nurse who attempted to commit suicide; Response of relative