ബെവ്‌കോ ആപ്പ് രണ്ടാം ദിവസവും തകരാറില്‍; ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പന

തിരുവനന്തപുരത്ത് ചില ബാറുകളിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മദ്യവിതരണം നടത്തിയത്. മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാനായി കൊണ്ടുവന്ന ബെവ്‌കോ ആപ്പ് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തകരാറിലയത്. ഇതോടെയാണ് ബാറുടമകള്‍ ടോക്കണില്ലാതെ മദ്യം കൊടുക്കാന്‍ തീരുമാനിച്ചത്.

https://www.mathrubhumi.com/polopoly_fs/1.1624841.1483348805!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: രണ്ടാം ദിവസവും ബെവ്‌കോ ആപ്പ് തകരാറിലായതോടെ തലസ്ഥാനത്ത് ബാറുകള്‍ പലതും ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പന തുടങ്ങി. ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും അതിനാല്‍ മദ്യം നേരിട്ട് വില്‍ക്കാന്‍ അനുവാദം വേണമെന്നും ബാറുടമകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് ചില ബാറുകളിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മദ്യവിതരണം നടത്തിയത്. മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാനായി കൊണ്ടുവന്ന ബെവ്‌കോ ആപ്പ് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തകരാറിലയത്. ഇതോടെയാണ് ബാറുടമകള്‍ ടോക്കണില്ലാതെ മദ്യം കൊടുക്കാന്‍ തീരുമാനിച്ചത്. 

മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം മദ്യം വാങ്ങാനായി ബാറുകളിലേക്ക് എത്തിയ സാഹചര്യത്തില്‍ ബെവ്‌കോ ആപ്പിലെ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷണന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. 

ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. സുനില്‍കുമാറിന്റെ പാപ്പനംകോട്ടെ ബാറില്‍ അടക്കം ബെവ്‌കോ ആപ്പ് ടോക്കണ്‍ ഇല്ലാതെയാണ് മദ്യവിതരണം നടത്തിയത്. വിവരം ലഭിച്ച് പാപ്പനംകോട്ടെ ബാറിലടക്കം പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു. 

ആപ്പ് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവര്‍ക്ക് വദ്യം നല്‍കുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് തല്‍ക്കാരം ഉദ്ദേശിക്കുന്നതെന്ന് ബാറുടമകളുടെ സംഘടനാ നേതാവ് പി.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു. അതിന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.  

മുന്നൂറോളം ബെവ്‌കോ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം എണ്ണൂറിലേറെ ബാറുകളും കൂടിച്ചേരുമ്പോള്‍ ആവശ്യക്കാര്‍ക്കെല്ലാവര്‍ക്കും മദ്യലഭ്യത ഉറപ്പാക്കാനാവുമെന്ന് ബാറുടമകള്‍ പറയുന്നു. ആവശ്യത്തിന് മദ്യം ഉറപ്പാക്കുന്നതുകൊണ്ട് തന്നെ തിരക്കിന് സാധ്യതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

content highlight: bevco app complaint kerala bar owners distributes liquor through bars without bevco app token