നാലു താരങ്ങളെ തരാം, പോഗ്ബയെ വേണം; യുണൈറ്റഡിന് റയലിന്റെ മോഹനവാഗ്ദാനം

ഈ സീസണ്‍ തുടക്കം മുതല്‍ പോഗ്ബയ്ക്കായി റയല്‍ രംഗത്തെത്തിയിരുന്നെങ്കിലും യുണൈറ്റഡിന്റെ തീരുമാനം അനുകൂലമായിരുന്നില്ല

https://www.mathrubhumi.com/polopoly_fs/1.4791928.1590733466!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: Fox Sports

മഡ്രിഡ്: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വീണ്ടും വട്ടമിട്ടു പറക്കുന്നു. പോഗ്ബയെ തന്നാല്‍ പകരം ഹാമിഷ് റോഡ്രിഗസ് അടക്കം നാലു താരങ്ങളെ കൈമാറാമെന്നാണ് റയലിന്റെ മോഹനവാഗ്ദാനം.

ഈ സീസണ്‍ തുടക്കം മുതല്‍ പോഗ്ബയ്ക്കായി റയല്‍ രംഗത്തെത്തിയിരുന്നെങ്കിലും യുണൈറ്റഡിന്റെ തീരുമാനം അനുകൂലമായിരുന്നില്ല. ഇപ്പോഴിതാ ഫ്രഞ്ച് താരത്തിനു പകരം ഹാമിഷ് റോഡ്രിഗസ്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ലൂക്കാസ് വാസ്‌ക്വസ്, ബ്രാഹിം ഡയസ് എന്നിവരെ നല്‍കാമെന്നാണ് റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറയുന്നത്.

കുറച്ചുകാലമായി സിദാന്റെ നോട്ടപ്പുള്ളിയാണ് പോഗ്ബ. ഫ്രാന്‍സിന്റെ മുന്‍താരം കൂടിയായ സിദാന്‍ പോഗ്ബയെ ടീമിലെത്തിക്കാന്‍ നേരത്തേ ശ്രമം നടത്തുന്നുണ്ട്. അതേ സമയം റയലിന് വെല്ലുവിളി ഉയര്‍ത്തി പോഗ്ബയുടെ മുന്‍ ക്ലബ്ബ് യുവെന്റസും താരത്തിനായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Real Madrid have reportedly offered four players to sign Paul Pogba