https://assets.doolnews.com/2020/05/covid-11-399x227.jpg

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 7000 ത്തിലധികം കൊവിഡ് കേസുകള്‍ ; 175 മരണം

by

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 7000 കടന്നു. 165,799 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി.

89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4706 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്.

അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.6 ലക്ഷമായി. 58 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 60000 ത്തിലേറെ രോഗികളാണ് ഇവിടെയുള്ളത്. 1982 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.

ഇന്ത്യയില്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യ അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക