https://assets.doolnews.com/2020/05/mp-v-399x227.jpg

വീരേന്ദ്ര കുമാര്‍ പിതൃതുല്യനെന്ന് ലാല്‍, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി

by

തിരുവനന്തപുരം: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്ര കുമാറിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹനല്‍ ലാലും . വീരേന്ദ്ര കുമാര്‍ പിതൃതുല്യനായ മനുഷ്യനായിരുന്നെന്ന് ഇരുവരും പറഞ്ഞു.

വീരേന്ദ്ര കുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധുവായിരുന്നെന്ന് പറഞ്ഞ മ്മൂട്ടി പരിചയപ്പെട്ട ആദ്യനാള്‍മുതല്‍ തന്നെ വിരേന്ദ്രകുമാറുമായി വളരെ നല്ല ആത്മബന്ധമായിരുന്നെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. 

രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്നോട് വലിയ സൗഹൃദമാണ് കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെയധികം സ്‌നേഹവും കരുതലുമുള്ള മനുഷ്യനായിരുന്നു എം.പി വീരേന്ദ്രകുമാര്‍ എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ദീര്‍ഘകാലത്തെ ബന്ധമാണ് വീരേന്ദ്ര കുമാറുമായി തനിക്കുണ്ടയിരുന്നതെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

” സിനിമയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം.എപ്പോഴും സ്‌നേഹത്തില്‍ സംസാരിക്കുന്ന മനുഷ്യനായിരുന്നു. പലപ്രശ്‌നങ്ങള്‍ വരുമ്പോഴും വിളിച്ച് സംസാരിച്ചിരുന്നു. പിതൃതുല്യനായ മനുഷ്യന്‍ സംസാരിക്കുന്നത് പോലെത്തന്നെയാണ് വീരേന്ദ്രകുമാര്‍ സംസാരിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നത്,” മോഹന്‍ ലാല്‍ പറഞ്ഞു.