വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു; ദൃശ്യങ്ങൾ പുറത്ത്
by മനോരമ ലേഖകൻപാലക്കാട്∙ കവർച്ച ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. വാളയാർ സ്റ്റേഷൻ പരിധിയിൽ കഞ്ചിക്കോട് വനിത ഹോസ്റ്റലിൽ അതുരാശ്രമത്തിലെ വാച്ചർ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകൻ പി.എം. ജോൺ (71) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ അർധരാത്രി 12 മണിയോടെ കോമ്പൗണ്ടിൽ കള്ളൻ കയറുകയും മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചെന്നുമാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്നു രാവിലെയാണ് ഇയാൾ മരിച്ചത്. ഹോസ്റ്റലിൽ വിദ്യാർഥികൾ ഇല്ലായിരുന്നെന്നാണ് വിവരം.
English Summary : Security guard killed by thief, Palakakd