സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കണം: വനിതാ കമ്മിഷൻ

by

പത്തനംതിട്ട ∙ ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ അമ്മയ്ക്കും അച്ഛനും സഹേദരിക്കുമെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ. ഗാർഹിക പീഡനത്തിനു കേസെടുക്കണമെന്ന് പത്തനംതിട്ട എസ്പിക്കും വനിത കമ്മിഷൻ നിർദേശം നൽകി. ഏഴു ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നും നിർദേശമുണ്ട്.

ഉത്രയുടെ കുടുബാംഗങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിച്ച വിവരങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ കമ്മിഷന്റെ നിർണായക ഇടപെടൽ. നേരത്തെ വനിതാ കമ്മിഷൻ ഇവർക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇപ്പോൾ ഗാർഹിക പീഡന നിയമം അനുസരിച്ചു കൂടി കേസെടുക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.

English Summary : Women Commission suggests to take case against Sooraj's family