https://img.manoramanews.com/content/dam/mm/mnews/news/india/images/2020/5/29/ragavendra-child-covid.jpg

സ്വന്തം അനാഥാലയത്തിലെ 18 കുട്ടികൾക്കും ജീവനക്കാർക്കും കോവിഡ്; പ്രാർഥന തേടി രാഘവാ ലോറൻസ്

by

തമിഴ്നാട്ടിൽ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാവുകയാണ്. ഇതിന് പിന്നാലെ നടൻ രാഘവ ലോറന്‍സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. 18 കുട്ടികൾക്കും മൂന്നു ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കുട്ടികളെ പരിശോധിച്ചത്. അപ്പോഴാണ് കൊറോണ പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി. സുഹൃത്തുക്കളും ആരാധകരും അറിയാമല്ലോ അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ടെന്ന്. ഒരാഴ്ച്ച മുമ്പ് അതിലെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് അവരെ പരിശോധനയ്ക്ക് വിധേയരാക്കി​ അതിൽ. 18 കുട്ടികളും മൂന്നു ജോലിക്കാരും കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്. ഇപ്പോൾ പനി നല്ലവണ്ണം കുറഞ്ഞിട്ടുണ്ട് എല്ലാവർക്കും. ഇനി വൈറസ് നെഗറ്റീവ് ആകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു. ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കണേ.. സേവനം ദൈവികമാണ്.’ അദ്ദേഹം കുറിപ്പിൽ പറയുന്നു. 

ചന്ദ്രമുഖി 2ല്‍ അഭിനയിക്കാന്‍ കിട്ടിയ അഡ്വാൻസ് തുകയായ മൂന്നു കോടി രൂപ കോവിഡ് പ്രതിരോധത്തിന് താരം നൽകിയിരുന്നു.