കുരുന്നിന്റെ അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കാല്‍ കണ്ട് ഞെട്ടി; നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

by

ലഖ്‌നൗ: (www.kvartha.com 29.05.2020) കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കണ്ടത് മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കാല്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ സോനൗര ഗ്രാമത്തിലാണ് ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുഞ്ഞിക്കാലാണ് അവര്‍ ആദ്യം കണ്ടത്.

https://1.bp.blogspot.com/-_NKvFoO6hdA/XtDaIyymdOI/AAAAAAAAP9g/Mt828MCXw7gkd2h6cVzRMV4IvitkMXIbQCLcBGAsYHQ/s1600/baby-leg.jpg

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ഓടികൂടിയ നാട്ടുകാര്‍തന്നെ മണ്ണിനടിയില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാര്‍ കുഞ്ഞിനെ വൃത്തിയാക്കി അണുബാധയില്ലെന്ന് ഉറപ്പ് വരുത്തി. കുറച്ച് മണ്ണ് വിഴുങ്ങിയെന്നല്ലാതെ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Uttar Pradesh, Lucknow, Baby, Doctor, hospital, Police, Case, Infant Found Buried Under Mud with Lively