https://www.deshabhimani.com/images/news/large/2020/05/67-870219.jpg

ഹോങ്കോങ്‌ ബിൽ ചൈന പാസാക്കി

by

ബീജിങ്‌> ഹോങ്കോങ്‌ സുരക്ഷാ ബിൽ ചൈനീസ്‌ പാർലമെന്റ്‌ പാസാക്കി. കോവിഡ്‌ മൂലം മാർച്ചിൽ മാറ്റിവച്ചശേഷം കഴിഞ്ഞ ആഴ്‌ച ആരംഭിച്ച പാർലമെന്റ്‌ സമ്മേളനം വ്യാഴാഴ്‌ച സമാപിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ട ബിൽ ആഗസ്തോടെ നിയമമാകും. ബില്ലിനെതിരെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവ രംഗത്തെത്തി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമെതിരാണ്‌ ബില്ലെന്ന്‌ ‌ അമേരിക്ക ആരോപിച്ചു.

ഇത്‌ യുഎൻ രക്ഷാസമിതിയിൽ ചർച്ച ചെയ്യണമെന്ന്‌ അമേരിക്കയുടെ ആവശ്യം ചൈന തള്ളി. ഹോങ്കോങ് സുരക്ഷാ ബിൽ ചൈനയുടെ ആഭ്യന്തരകാര്യമാണ്‌. ലോകത്ത്‌ കുഴപ്പമുണ്ടാക്കുന്നത്‌ അമേരിക്കയാണ്‌ എന്നാണ്‌ വസ്‌തുതകൾ വീണ്ടും വീണ്ടും തെളിയിക്കുന്നത്‌. അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിക്കുന്നത്‌ അമേരിക്കയാണെന്നും യുഎന്നിലെ ചൈനയുടെ സ്ഥാനപതി ഷാങ്‌ ജുൻ തുറന്നടിച്ചു. അധികാര രാഷ്‌ട്രീയവും വിരട്ടലുകളും അമേരിക്ക അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.