കേരളത്തിലേക്ക് യുപിയിൽനിന്ന് നാളെ പ്രത്യേക ട്രെയിൻ
by വെബ് ഡെസ്ക്ന്യൂഡൽഹി> ഉത്തരേന്ത്യയിൽ കുടുങ്ങിയ മലയാളികളുമായി ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് പ്രത്യേക ട്രെയിൻ ശനിയാഴ്ച കേരളത്തിലേക്ക്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഉത്തർപ്രദേശിൽ കാൺപുർ, ഝാൻസി എന്നിവിടങ്ങളിലും നിർത്തും.
ആകെ 1356 യാത്രക്കാരാണുള്ളത്. പ്രയാഗ് രാജ്, അയോധ്യ, അസംഗഢ്, ബസ്തി, ചിത്രകൂട്, ഗൊരഖ്പുർ, മിർസാപുർ, സീതാപുർ, ദേവിപതൻ, ഝാൻസി, കാൺപുർ, ലഖ്‌നൗ എന്നീ ജില്ലകളിലുള്ളവർക്കാണ് ഈ ട്രെയിൻ.