https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/covid-maharastra-new.jpg

കോവിഡ്: മലയാളി പ്രധാനാധ്യാപകൻ മുംബൈയിൽ മരിച്ചു; രോഗം ബാധിച്ചത് ഒരാഴ്ച മുൻപ്

by

മുംബൈ ∙ മലയാളി പ്രധാനാധ്യാപകൻ മുംബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. കുർള വിവേക് വിദ്യാലയ ഹൈസ്കൂൾ പ്രിൻസിപ്പൽ വിക്രമൻപിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് വിക്രമൻപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ രണ്ടായിരം അടുക്കുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 ജീവൻ നഷ്ടമായി. 2598 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 59,546 ആയി. 18,616 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിൽ 35,485 കേസുകളും 1135 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

English Summary: Covid: School Principal from Kerala died in Mumbai