ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 150 പോയിന്റ് നഷ്ടത്തില്‍, നിഫ്റ്റി 9,450ലുമെത്തി

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 159.3 പോയിന്റ് നഷ്ടത്തില്‍ 32,041.29ലും നിഫ്റ്റി 67.9 പോയിന്റ് താഴ്ന്ന് 9,422.20ലുമാണ് വ്യാപാരം ആരംഭിച്ചത്. ജനുവരി-മാര്‍ച്ച് മാസത്തെ ജി.ഡി.പി നിരക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടാനിരിക്കേയാണ് വിപണി നഷ്ടത്തില്‍ എത്തിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജി.ഡി.പി വലിയ തിരിച്ചടി നേരിടുമെന്ന സൂചനയാണ് വിപണിയ്ക്ക് തിരിച്ചടിയായത്. വൈകിട്ട് 5.30 ഓടെയാണ് ജി.ഡി.പി സൂചിക പുറത്തുവരിക.