സെന്‍സെക്‌സില്‍ 310 പോയന്റ് നഷ്ടത്തോടെ തുടക്കം

ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു.

https://www.mathrubhumi.com/polopoly_fs/1.2466696.1554289747!/image/image.jpg_gen/derivatives/landscape_894_577/image.jpg

മുംബൈ: രണ്ടുദിവസത്തനേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതും പുറത്തുവരാനിരിക്കുന്ന ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഡിപി ഡാറ്റ സംബന്ധിച്ച ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു. 

ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. 

ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഓട്ടോ, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐടിസി, ബ്രിട്ടാനിയ, വേദാന്ത, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.