കവര്‍ച്ചാ ശ്രമത്തിനിടെ കമ്പി വടികൊണ്ടുള്ള മോഷ്ടാവിന്റെ അടിയേറ്റ് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
by kvartha preപാലക്കാട്: (www.kvartha.com 29.05.2020) കവര്‍ച്ചാ ശ്രമത്തിനിടെ കമ്പി വടികൊണ്ടുള്ള മോഷ്ടാവിന്റെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. വാളയാര്‍ സ്റ്റേഷന്‍ പരിധിയില്‍ കഞ്ചിക്കോട് വനിതാ ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായിയുടെ മകന്‍ പിഎം ജോണ്‍ (71) ആണ് മരിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. കോമ്പൗണ്ടില്‍ കയറിയ മോഷ്ടാവിന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരം.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് ജോണ്‍ മരിക്കുന്നത്. സംഭവ സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഇല്ലായിരുന്നുവെന്നാണ് വിവരം.
Keywords: 71-year-old security staff beaten to death by thief, palakkad, Local-News, News, Crime, Criminal Case, Killed, Injured, Hospital, Treatment, Kerala.