താനൂരില്‍ കിണര്‍ ഇടിഞ്ഞ് അപകടം; രണ്ടുപേര്‍ മണ്ണിനടിയില്‍

by

മലപ്പുറം: (www.kvartha.com 29.05.2020) മലപ്പുറം താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍. ഉപ്പളം സ്വദേശികളായ വേലായുധന്‍, അച്ഛ്യുതന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. താനൂര്‍ മൂലക്കലില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.

വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പണിക്കുണ്ടായ നാലുപേരില്‍ രണ്ടുപേര്‍ കിണറിനകത്തും മറ്റ് രണ്ടുപേര്‍ പുറത്തുമായിരുന്നു. തുടര്‍ന്ന് മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

https://1.bp.blogspot.com/-4rclVYNow5M/XtC-KYsXWcI/AAAAAAAAYrc/WphD1pdMCvM6SQbD4bs1PmwakgUAs7x0QCLcBGAsYHQ/s1600/accident.jpg

Keywords: Malappuram, News, Kerala, Accident, Police, Well, Tanur accident while digging well