കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പത്തനംതിട്ട സ്വദേശി
by ന്യൂസ് ഡെസ്ക്കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
65കാരനായ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.
അബുദാബിയില്‍ നിന്നും മെയ് 11നാണ് ഇയാള്‍ നാട്ടിലെത്തിയത്. ജോഷിക്ക് കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.