പാരസെറ്റോമോള്‍ ഗുളികയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് പിന്‍വലിച്ചു

by

ന്യൂഡെല്‍ഹി: (www.kvartha.com 29.05.2020) പാരസെറ്റോമോള്‍ ഗുളികയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് അടിയന്തിര പ്രാധാന്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് മൂന്നിന് ഗുളികയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. ആകെ 26 ഗുളികകള്‍ക്കാണ് മാര്‍ച്ച് ആദ്യവാരം കയറ്റുമതി വിലക്ക് കൊണ്ടുവന്നതെങ്കിലും തൊട്ടടുത്ത മാസം തന്നെ ഇതില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു.

ഏപ്രില്‍ ആറിന് 24 ഗുളികകളുടെ വിലക്കാണ് പിന്‍വലിച്ചത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് വ്യവസായം ഇന്ത്യയിലേതാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ 14-ാമത്തേതുമാണ് ഈ വ്യവസായ മേഖല. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 5.41 ബില്യണ്‍ ഡോളറിന്റെ പാരസെറ്റോമോള്‍ കയറ്റുമതി ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി മൂല്യം 5.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

https://1.bp.blogspot.com/-pwmiLD-7-qk/XtCrkA86XpI/AAAAAAAAYrU/prfRZvxKkAMLGx-qd5A5XfcRsM4UA8-wACLcBGAsYHQ/s1600/medicine.jpg

Keywords: New Delhi, News, National, Business, Ban, Export, Paracetamol, Govt lifts ban on export of Paracetamol APIs with immediate effect