പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്ന പ്രവാസി മലയാളിയായ 33കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു
by kvartha betaറിയാദ്: (www.kvartha.com 29.05.2020) പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്ന പ്രവാസി മലയാളിയായ 33കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു. ശിഫ സനയ്യയില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ്(33)ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അഞ്ച് വര്‍ഷമായി റിയാദില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അലിഹസന്‍ മാതാവ്: ബീപാത്തു. ഭാര്യ: ശഹനാസ്, മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു.
Keywords: News, Gulf, Saudi Arabia, Riyadh, Malayalees, Death, Funeral, Hospital, Treatment, Diseased, Keralite Expatriate Youth Under Treatment for Fever Died