ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മാനസികാവസ്ഥയിലല്ലെന്ന്‌ ട്രംപ്

https://www.mathrubhumi.com/polopoly_fs/1.3621854.1551757935!/image/image.jpg_gen/derivatives/landscape_894_577/image.jpg

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദി നല്ല മാനസികാവസ്ഥയിലല്ലെന്ന് ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുകയാണെന്നും ട്രംപ് പറഞ്ഞു.

'അവര്‍ എന്നെ ഇന്ത്യയില്‍ ഇഷ്ടപ്പെടുന്നു. ഈ രാജ്യത്തെ മാധ്യമങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ അവര്‍ എന്നെ ഇന്ത്യയില്‍ ഇഷ്ടപ്പെടുന്നു. എനിക്ക് മോദിയെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഒരു മാന്യനാണ്

ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘട്ടനം നടക്കുകയാണ്. 1.4 ബില്യണ്‍ ആളുകള്‍ ഓരോ രാജ്യങ്ങളിലുമുണ്ട്. വളരെ ശക്തരായ സൈന്യമുള്ള രാജ്യമാണ് രണ്ടും. ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരായിരിക്കില്ല.' ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.

ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു.ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. 

Content Highlights: PM Modi Not In "Good Mood" Over Border Row With China: Donald Trump