കുടിവെള്ളമില്ല; സാമൂഹ്യ അകലം മറന്ന് ജനങ്ങള്‍ ഡല്‍ഹിയില്‍ കുടിവെള്ളം ശേഖരിക്കാനെത്തുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജലക്ഷാമത്തെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ കൂട്ടമായി എത്തുന്നതായി മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ മീനാക്ഷി ലേഖി. സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഇവരുടെ പ്രസ്താവന. കൊറോണയുടെ സാഹചര്യത്തില്‍ വ്യക്തിശുചിത്വഗ പാലിക്കാനുള്ള വെള്ളം പോലും ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.
'ഡല്‍ഹിയിലെ ജനങ്ങള്‍ വെള്ളത്തിനായി അലയുകയാണ്. അതിനിടെ ടാങ്കറുകളില്‍ വെള്ളം എത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കുന്നില്ല. കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ കഴുകി വൃത്തിയാക്കുന്നതിന് പോലുമുള്ള വെള്ളം നല്‍കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് വൈറസിനെ തുരത്തുന്നതിനായി കൈകള്‍ കഴുകണം. എന്നാല്‍ വെള്ളമില്ലാത്തതുകൊണ്ട് തന്നെ അവര്‍ക്ക് ഈ അവസരത്തില്‍ അതിന് സാധിക്കുന്നില്ല'. മീനാക്ഷി ലേഖി ആരോപിച്ചു.
അതേസമയം, ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി 2015 ല്‍ കേന്ദ്രം 1,200 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ പൈപ്പ്‌ലൈനുള്‍ ഒന്നും തന്നെ ദില്ലി സര്‍ക്കാര്‍ നിര്‍മിച്ചിട്ടില്ലെന്നും ലേഖി ആരോപിച്ചു. ജലക്ഷാമം ഉള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് വന്‍വിപത്താകാനും സാധ്യതയുണ്ട്.