ജീവിതത്തില്‍ ഇത്രയും നല്ലൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്-കെ.ശങ്കരനാരായണന്‍
![https://www.mathrubhumi.com/polopoly_fs/1.1710731.1486369368!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.1710731.1486369368!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.1710731.1486369368!/image/image.jpg_gen/derivatives/landscape_894_577/image.jpg)
കോഴിക്കോട്: തന്റെ ജീവിതത്തില്‍ എംപി വീരേന്ദ്രകുമാറിനോളം മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. 50 വര്‍ഷക്കാലത്തെ അടുപ്പം വീരേന്ദ്രകുമാറുമായിട്ടുണ്ട്.
എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു. സ്‌നേഹത്തോടുകൂടി മാത്രമായിരുന്നു പെരുമാറുകയെന്നും ശങ്കരനാരായണന്‍ പറഞ്ഞു. എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച കെ.ശങ്കരനാരായണന്‍ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി.
'കോഴിക്കോട് പോകുമ്പോഴും വയനാട് പോകുമ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിലും വലിയൊരു നഷ്ടം തനിക്കുണ്ടായിട്ടില്ല. എതിര്‍പ്പുകളുമുണ്ടായിരുന്നു.
അകല്‍ച്ചകളൊന്നും അടുപ്പത്തെ ബാധിച്ചിരുന്നില്ല. താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ വന്നാല്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കും. എന്തെല്ലാം സംസാരിക്കുമെന്ന് തങ്ങള്‍ക്ക് മാത്രമേ അറിയൂ...എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു.
എല്ലാവരോടും വളരെ സ്‌നേഹത്തോട് പെരുമാറാനുള്ള വീരേന്ദ്ര കുമാറിന്റെ കഴിവ് ദൈവം മറ്റാര്‍ക്കും നല്‍കണമെന്നില്ല'- കെ.ശങ്കരനാരായണന്‍ അനുസ്മരിച്ചു.