എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടു മുതല്‍; ഹാള്‍ടിക്കറ്റ് ജൂണ്‍ നാല് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
by Kvartha Omegaതിരുവനന്തപുരം: (www.kvartha.com 29.05.2020) സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടിന് സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളില്‍ ആരംഭിക്കും. റിവിഷന്‍ (2015) സ്‌കീമില്‍ ഉള്‍പ്പെട്ട ആറാം സെമസ്റ്റര്‍ (റെഗുലര്‍/ സപ്ലിമെന്ററി), ഒന്നു മുതല്‍ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള പോളിടെക്നിക്ക് കോളജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി നല്‍കിയിട്ടുണ്ട്. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് അവരുടെ ലോഗിനില്‍ നിന്നും ജൂണ്‍ നാല് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Keywords: Thiruvananthapuram, News, Kerala, Education, Engineering diploma, Students, Hall ticket, Examination, Engineering diploma examination