മുംബൈയില്‍ നിന്നും എത്തി കൊവിഡ്-19 സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയായ രോഗിയുടെ നില അതീവ ഗുരുതരം

by

കൊച്ചി: (www.kvartha.com 29.05.2020) മുംബൈയില്‍ നിന്നും എത്തി കൊവിഡ്-19 സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയായ രോഗിയുടെ നില അതീവ ഗുരുതരം. കൊവിഡ്-19 പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള വൃദ്ധയുടെ നിലയാണ് ഗുരുതരമായി കഴിടുന്നത്. മുംബൈയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്.

https://1.bp.blogspot.com/-I7TcNY2xyZk/XtCNMyO8nYI/AAAAAAAAP8k/QRXASDfpYXoxggcJ4O0oYR6byeDz299zwCLcBGAsYHQ/s1600/covid.jpg

വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി ഇവരുടെ വൃക്കകളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ ഇവരെ സ്‌ക്രീനിംഗ് ടെസ്റ്റില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

വ്യാഴാഴ്ച നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെ ക്വാറന്റൈന്‍ ചെയ്തു.

Keywords: News, Kerala, Thrissur, Ernakulam, Mumbai, COVID19, Hospital, Treatment, Travel, Covid Patients Remains in Critical Condition