കണ്ണൂരില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ്: സമൂഹ വ്യാപനത്തിന്റെ ലക്ഷണമെന്ന് ആരോഗ്യ വകുപ്പ്

by

തലശേരി: (www.kvartha.com 29.05.2020) കണ്ണൂരില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ച് ആശങ്കയറ്റുന്നു. ഇതില്‍ പുതുതായി ഒന്‍പതു വയസുകാരന് കൂടി രോഗബാധ തെളിഞ്ഞതോടെ കണ്ണൂരിലെ കുടുംബത്തില്‍ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 13 ആയി. ഇവരില്‍ അറുപത്തിരണ്ടുകാരിയായ ഗൃഹനാഥ കഴിഞ്ഞ ദിവസം മരിച്ചു. ഇവരുടെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളുമുള്‍പ്പെടെ മറ്റു 12 പേര്‍ ആശുപത്രിയിലാണ്. കൊച്ചുമകനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കുട്ടി. വീട്ടിലെ മറ്റു 11 പേരുടെയും സ്രവം പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവാണ്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 10 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നും കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി 19ന് കുവൈത്തില്‍ നിന്നെത്തിയ 59കാരനും 58കാരിയും, മസ്‌ക്കത്തില്‍ നിന്ന് 20ന് എത്തിയ 49കാരി, 22നെത്തിയ 65കാരന്‍ എന്നിവരാണ് വിദേശത്തുനിന്നുവന്നവര്‍.

15ന് മുംബൈയില്‍ നിന്നെത്തിയ 17കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ 36കാരന്‍, 16ന് ബംഗളൂരുവില്‍ നിന്നെത്തിയ 39കാരന്‍, 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ 25കാരന്‍ എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ കുടുംബത്തില്‍പ്പെട്ടഒന്‍പതുകാരനും ഈ കുടുംബത്തില്‍ രോഗബാധിതനായ യുവാവിന്റെ സുഹൃത്തായ 38കാരനുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

https://1.bp.blogspot.com/-0MAwK9xmYh8/XtCMEgsKeBI/AAAAAAAAYrE/HIqXk7KOQncNT1eI249fN7wJWf_oFHmngCLcBGAsYHQ/s1600/covid-19.jpg

രോഗം ഭേദമായവര്‍ 120 ആയി. 86 പേരാണ് ചികിത്സയില്‍. നിലവില്‍ 12,478 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ 73 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരുംജില്ലാ ആശുപത്രിയില്‍ 20 പേരുമാണ്. വീടുകളില്‍ 12,294 പേര്‍. ഇതുവരെ ജില്ലയില്‍ നിന്ന് 6,307 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5,930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5,596 എണ്ണം നെഗറ്റീവാണ്. 377 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Keywords: Thalassery, News, Kerala, COVID19, Health, Observation, Hospital, Medical College, covid 19 positive case in Kannur