ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നു, നിശ്ചയിച്ചിരുന്ന യോഗ അജന്‍ഡകളില്‍ തീരുമാനമായില്ല; ട്വന്റി 20 ലോകകപ്പ് തീരുമാനം പിന്നീട്

by

ന്യൂഡെല്‍ഹി: (www.kvartha.com 29.05.2020) ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നതിനാല്‍ നിശ്ചയിച്ചിരുന്ന അജന്‍ഡകളിലുള്ള തീരുമാനം മറ്റൊരു തീയതിയിലേക്ക് മാറ്റി. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തിലാണ് ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന അജന്‍ഡകളില്‍മേലുള്ള തീരുമാനം ജൂണ്‍ 10-നു ശേഷം മാത്രം എടുത്താല്‍ മതിയെന്ന് തീരുമാനിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ബോര്‍ഡ് യോഗം പിരിഞ്ഞത്. ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

https://1.bp.blogspot.com/-7Y260rLf2Q0/XtCUwVZekuI/AAAAAAAAP8s/dM7znqrO7sIIpj8gwPFkENNsHhRGvRSXgCLcBGAsYHQ/s1600/icc%252C-sports.jpg

ഐ സി സി ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും യോഗത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ക്രിക്കറ്റ്‌പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. യോഗത്തില്‍ ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും ചോരുന്നതിനെ കുറിച്ച് നിരവധി അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചു. ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തേണ്ടുന്ന കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.

ഐ സി സിയുടെ എത്തിക്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ ഏകകണ്‌ഠേന ധാരണയാകുകയും ചെയ്തു.

Keywords: News, National, India, New Delhi, Cricket, ICC, Sports, Secret, Entertainment, All decisions deferred until June 10 after members raise confidentiality issues