https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/india-covid-19-1-popy.jpg

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 60000 ത്തിനരികെ; രാജ്യത്ത് മരണം 4,710

by

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 1,65,235 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,746 പേർ ചികിത്സയിലുണ്ട്. 70,786 പേർ രോഗമുക്തരായി. 4,710 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 176 പേർ മരിച്ചു. 7,228 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തു. രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി 13 നഗരങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരും മുന്‍സിപ്പല്‍ കമ്മിഷണര്‍മാരും കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ കൂടുതല്‍ തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് ഗോവയും നിലപാടെടുത്തു. 

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 2,598 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയർന്നു. 38,948 പേർ ചികിത്സയിൽ. 18,616 പേർ മുക്തരായി. വ്യാഴാഴ്ച 85 പേർ മരിച്ചു. ആകെ മരണം 19,82.  തമിഴ്നാട്ടിൽ ആകെ രോഗികൾ 19,372. ചികിത്സയിലുള്ളത് 8,676, രോഗമുക്തരായത് 10,548. മരണം 148. ഡെൽഹിയിൽ 16,281 രോഗികൾ. ചികിത്സയിൽ 8,470. മുക്തരായവർ 7,495. മരണം 316.  ഗുജറാത്തിൽ 15,572 രോഗികൾ. 6,609 പേർ ചികിത്സയിൽ. മുക്തരായവർ 8,003. മരണം 960. 

English summary: Coronavirus cases India