നാളെ വിരമിക്കുന്നത് 18 പൊലീസ് ഉദ്യോഗസ്ഥര്‍; ഡിജിപിമാരും പടിയിറങ്ങും
by സ്വന്തം ലേഖകൻരണ്ട് ഡി.ജി.പിമാര്‍ ഉള്‍പ്പെടെ പതിനെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കുന്നു. ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി ജേക്കബ് തോമസുമാണ് പടിയിറങ്ങുന്ന ഡി.ജി.പിമാര്‍. കോവിഡ് പ്രതിരോധത്തിനിടയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടവിരമിക്കലോടെ പൊലീസ് തലപ്പത്ത് ആള്‍ക്ഷാമം രൂക്ഷമാവും. പ്രശ്നപരിഹാരത്തിന് ഡി.ജി.പി സമര്‍പ്പിച്ച ശുപാര്‍ശ ഒരു മാസമാകുമ്പോഴും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
സംസ്ഥാന പൊലീസ് മേധാവിയാകാന്‍ യോഗ്യനെന്ന് വിലയിരുത്തപ്പെട്ട ഉദ്യോഗസ്ഥനാണ് എ. ഹേമചന്ദ്രന്. ഒടുവില്‍ ഫയര്‍ഫോഴ്സ് മേധാവി പദവിയിലൂടെ മുപ്പത് വര്‍ഷത്തിലേറെ നീണ്ട പൊലീസ് ജീവിതത്തിന് വിരാമമിടുന്നു. പ്രളയത്തില്‍ തുടങ്ങി കോവിഡ് കാലം വരെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് അദേഹത്തിന്റെ പടിയിറക്കം. വിജിലന്‍സ് ഡയറക്ടറായിരിക്കെ താരമായി. പിന്നീട് പിണറായി സര്‍ക്കാരിന്റെ ശത്രുവുമായതോടെ കേസുകളും തുടര്‍ സസ്പെന്‍ഷനും പിന്നാലെ. ഒടുവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്ന അപ്രസക്തമായ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിന്നാണ് ജേക്കബ് തോമസിന്റെ ഇറക്കം.
ഇവരേക്കൂടാതെ ആലപ്പുഴ എസ്.പി. ജെയിംസ് ജോസഫും തൃശൂര്‍ റൂറല്‍ എസ്.പി കെ.പി. വിജയകുമാറും തുടങ്ങി 16 എസ്.പിമാരും വിരമിക്കുകയാണ്. സമീപകാലത്ത് ആദ്യമായാണ് പൊലീസ് തലപ്പത്ത് ഇത്രയും കൂട്ടവിരമിക്കല്‍. നിലവില്‍ തന്നെ 20 എസ്.പി തസ്തിക ഒഴിവിലാണ്. ഇവ കൂടിയാകുമ്പോള്‍ ഒഴിവ് 36 ആകും. കോവിഡ് പ്രതിരോധ രംഗത്തെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. അതിനാല്‍ മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനടക്കം അനുമതി തേടി ഡി.ജി.പി ഈ മാസം ആദ്യം സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
വിരമിക്കുന്ന എസ്.പിമാര്‍
1)ജെയിംസ് ജോസഫ്, ആലപ്പുഴ എസ്.പി
4)കെ.പി. വിജയകുമാര്‍, തൃശൂര്‍ റൂറല്‍ എസ്.പി
5)എ.വിജയന്, പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍
6)സാം ക്രിസ്റ്റി ഡാനിയല്‍ , അഡീഷണല്‍ എക്സൈസ് കമ്മീഷ്ണര്‍
7)വി.എം. മുഹമ്മദ് റഫീഖ്, കണ്‍സ്യൂമര്‍ഫെഡ് എം.ഡി ,
8)കെ.എം. ആന്റണി , ഇന്റലിജന്‍സ് എസ്.പി
9)ജെ. സുകുമാരപിള്ള, ഇന്റലിജന്‍സ് എസ്.പി ,
10)കെ.ബി.വേണുഗോപാല്‍, തീവ്രവാദവിരുദ്ധ സ്ക്വാഡ് എസ്.പി
11)കെ.എസ്. വിമല്‍, പേരൂര്‍ക്കട എസ്.എ.പി കമാന്‍ഡന്റ്
12)എന്‍. അബ്ദുള്‍ റഷീദ് , ക്രൈംബ്രാഞ്ച് എസ്.പി
13)റെജി ജേക്കബ്, KEPA asstnt director
14)വി.എം. സന്ദീപ്, എസ്.പി മനുഷ്യാവകാശ കമ്മീഷന്
15)ആര്. സുനീഷ് കുമാര്‍, എസ്.പി, വിജിലന്‍സ് കെ.എസ്.ഇ.ബി