സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു
by Kvartha Omegaകോട്ടയം: (www.kvartha.com 29.05.2020) സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ചു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു മരിച്ചത്.
മെയ് 11നാണ് അബൂദബിയില്‍ നിന്നും നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ എട്ടായി. 18-ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മെയ് 27-ാം തീയതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Keywords: Kottayam, News, Kerala, COVID19, Death, hospital, Treatment, Patient, Medical College, one more covid death in Kerala