https://www.deepika.com/nri/Roy2952020.jpg

റോയ് മാത്യു ന്യൂയോർക്കിൽ നിര്യാതനായി

by

ന്യൂയോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി.റ്റി. മാത്യുവിന്‍റേയും അമ്മിണി മാത്യുവിന്‍റെയും മകൻ തോമസ് മാത്യു (റോയ് - 63 ) ന്യൂയോർക് റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍‌സ്റ്റേയില്‍ കോവിഡ് ബാധിച്ചു നിര്യാതനായി. സംസ്‌കാരം മേയ് 30നു (ശനി) രാവിലെ 11നു റോക്‌ലാൻഡ് ഗെത് സെമനെ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ നിത തോമസ്. മക്കൾ :സ്റ്റീവൻ റോയ് തോമസ് , ജോഷ്വ തോമസ്. സഹോദരങ്ങൾ: റേച്ചൽ വർഗീസ് (ആനി ), അന്നമ്മ മോഹൻ (ശാന്ത), സാമുവേൽ മാത്യു (റെനി).

ദുബായ് റമദാ ഹോട്ടൽ ,ഹോട്ടൽ ഒബ്‌റോയ് ടവേഴ്സ് ബോംബെ ,ഹിൽട്ടൺ ഇന്‍റർനാഷണൽ ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നു. ന്യൂയോർക്ക് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ചര്ച്ച ഓഫ് ഇന്ത്യ അംഗമാണ് .

റിപ്പോർട്ട്: പി.പി. ചെറിയാൻ