https://www.deshabhimani.com/images/news/large/2020/05/0praj-870149.jpg

നിരവധി തലങ്ങളിൽ തന്റേതായ ഇടം തേടിയ ബഹുമുഖപ്രതിഭ: പി രാജീവ്‌

by

തിരുവനന്തപുരം
പത്രാധിപർ, എഴുത്തുകാരൻ , പാർലമെന്റേറിയൻ, ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റേതായ ഇടം തേടിയ ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാറെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ അനുസ്‌മരിച്ചു.

കഴിഞ്ഞ വർഷം മാതൃഭൂമി സാഹിത്യോത്സവത്തിനു ചെന്നപ്പോൾ വിവേകാനന്ദനെ കുറിച്ചെഴുതിയ പുസ്തകം ഒപ്പിട്ടുനൽകി, അന്ന് ഞങ്ങൾ ദീർഘമായി സംസാരിച്ചു. ഭാരതീയ ചിന്തയിലുള്ള ആഴത്തിലുള്ള അറിവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ഓരോ വാക്കും. എ സി ഷൺമുഖദാസിന്റെ പേരിലുള്ള ആദ്യ അവാർഡ് അദ്ദേഹത്തിൽ നിന്നാണ് ഏറ്റുവാങ്ങിയത്.

പത്രപ്രവർത്തനത്തിന്റെ പുതുരീതികളെ പിന്തുടരാൻ ശ്രമിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ദൈർഘ്യമേറിയ ലേഖനങ്ങൾ ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ചു. സങ്കീർണമായ തത്വചിന്താപരമായ കാര്യങ്ങളും സർഗാത്മക സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവായിരുന്നു അദ്ദേഹത്തിന്. മാറിപ്പോയ വഴിയിൽ നിന്നും മതനിരപേക്ഷ കാഴ്ചപ്പാട് മുറുകെപ്പിടിച്ച് ശരിയായ സ്വന്തം വഴിയിലേക്ക് തിരിച്ചുവന്നു. ദാർശനികമായ ഔന്നത്യത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പ്രതിഭാശാലികളുടെ തലമുറയിൽ നിന്നും ഒരാൾ കൂടി വിടപറഞ്ഞു. ആദരാഞ്ജലികൾ