http://www.metrovaartha.com/image/image.php?src=/uploads/news/29052015907362091372303946.jpg&w=710&h=400

തബ്‌ലീഗി ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചു സിബിഐ അന്വേഷണത്തിനു കേന്ദ്ര സർക്കാർ

സംഘടനയുടെ തലവന്‍ മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകൾ, സംഘടനയുടെ പേരിൽ ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകൾ എന്നിവയെക്കുറിച്ചാകും അന്വേഷണം.  മൗലാന സാദിന് ലഭിക്കുന്ന വിദേശ ഫണ്ടിന്‍റെ വിവരങ്ങൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗത്തിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നാണു ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയാനുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചു നിസാമുദ്ദീൻ മർക്കസിൽ സമ്മേളനം സംഘടിപ്പിച്ചു വിവാദത്തിലായ തബ്‌ലീഗി ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചു സിബിഐ അന്വേഷണത്തിനു കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.

സംഘടനയുടെ തലവന്‍ മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകൾ, സംഘടനയുടെ പേരിൽ ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകൾ എന്നിവയെക്കുറിച്ചാകും അന്വേഷണം.  മൗലാന സാദിന് ലഭിക്കുന്ന വിദേശ ഫണ്ടിന്‍റെ വിവരങ്ങൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗത്തിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നാണു ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.

ഇതിന്‍റെ ചുവടുപിടിച്ചാണു കേസ്  സിബിഐക്കു കൈമാറാനുള്ള തീരുമാനം. കേസുകളുടെ വിവരങ്ങള്‍ നൽകാൻ ക്രൈംബ്രാഞ്ചിനോടു സിബിഐ ആവശ്യപ്പെട്ടു. നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടിയിരുന്നു. തുടർന്ന് കഴിഞ്ഞ പതിനാറിന് സാദിന്‍റെ വിശ്വസ്തൻ മൂർസലീനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു. സാദിന്‍റെ ഏറ്റവും അടുത്ത അഞ്ച് അനുയായികളുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിരുന്നു.