http://www.metrovaartha.com/image/image.php?src=/uploads/news/2905201590733905379691537.jpg&w=710&h=400

പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം

സമാധാനം ഉറപ്പുവരുത്തുമെന്നും പ്രതിരോധ വക്താവ് സീനിയർ കേണൽ റെൻ ഗുവോകിയാങ്. ലഡാഖ് പ്രതിസന്ധി ഉടലെടുത്തശേഷം ഇതാദ്യമാണു ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിക്കുന്നത്.

ബീജിങ്: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം. സമാധാനം ഉറപ്പുവരുത്തുമെന്നും പ്രതിരോധ വക്താവ് സീനിയർ കേണൽ റെൻ ഗുവോകിയാങ്. ലഡാഖ് പ്രതിസന്ധി ഉടലെടുത്തശേഷം ഇതാദ്യമാണു ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിക്കുന്നത്.

അതിർത്തിയിൽ സ്ഥിതി നിയന്ത്രണവിധേയവും സുസ്ഥിരവുമാണെന്നു നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളും സംവിധാനങ്ങളുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. 

ചൈനയുടെ നിലപാട് വ്യക്തമാണ്. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ചൈനീസ് സേനയ്ക്ക് കടമയുണ്ട്. നിലവിൽ സുസ്ഥിരവും നിയന്ത്രണാധീനവുമാണ് സ്ഥിതി. അതിർത്തി വിഷയങ്ങൾ ചർച്ച ചെയ്യാനും ആശയവിനിമയത്തിനും ഇരുകൂട്ടർക്കും പ്രത്യേകം സംവിധാനങ്ങളുണ്ട്- റെൻ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഇന്ത്യയും നേരത്തേ വ്യക്തമാക്കിയിരുന്നു.