http://www.metrovaartha.com/image/image.php?src=/uploads/news/29052015907302101283599397.jpg&w=710&h=400

ജീവിതത്തിലെ സമസ്ത മേഖലകളിലും തന്‍റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം ; എകെ ആന്‍റെണി

1964ല്‍ കെ എസ് യു പ്രസിഡന്‍റ് അയതിന് ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. രണ്ട് ദിവസത്തിന് മുമ്പാണ് ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അത് അവസാനത്തെ ടെലഫോണ്‍ വിളിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ വളറെ അടുത്തിടപഴകിയിട്ടുള്ള ഒരു വിലയ വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ വീരേന്ദ്രകുമാര്‍.  രാഷ്ട്രീയ നേതാവിനപ്പുറം ജീവിതത്തിലെ സമസ്ത മേഖലകളിലും തന്‍റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കേരളം കണ്ട അതുല്യ വ്യക്തത്വമായിരുന്നു അദ്ദേഹം. 1964ല്‍ കെ എസ് യു പ്രസിഡന്‍റ് അയതിന് ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. രണ്ട് ദിവസത്തിന് മുമ്പാണ് ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അത് അവസാനത്തെ ടെലഫോണ്‍ വിളിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

1964 മുതല്‍ മെനിഞ്ഞാന്ന് വരെ ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടുകയും എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുമായിരുന്നു. അദ്ദേഹവുമായിട്ടുള്ള ബന്ധത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വലിയൊരു അധ്യാപകനെ പോലെ സമൂഹത്തെ കുറിച്ചും രാജ്യത്തെ കുറിച്ചും വിവധ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പഠിപ്പിച്ചു എന്നാണ് എ വിശ്വാസം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറത്ത് ഒരു ഗുരുനാഥനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്.