വരുന്നു ഗൂഗിളും മൊബൈലിലേക്ക്
വൊഡഫോണ്‍ ഐഡിയയില്‍ അമെരിക്കന്‍ സാങ്കേതിക വ്യവസായ സ്ഥാപനമായ ഗൂഗിളിന്റെ ആല്ഫെറ്റ് ഐഎന്‍സിയാണ് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള നിക്ഷേപം വൊഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് വലിയ ആശ്വാസമായേക്കും.
മുംബൈ: റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപത്തിനു ശേഷം രാജ്യത്തെ ടെലികോം സേവന രംഗത്ത് അടുത്ത വമ്പന്‍ നിക്ഷേപം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
വൊഡഫോണ്‍ ഐഡിയയില്‍ അമെരിക്കന്‍ സാങ്കേതിക വ്യവസായ സ്ഥാപനമായ ഗൂഗിളിന്റെ ആല്ഫെറ്റ് ഐഎന്‍സിയാണ് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള നിക്ഷേപം വൊഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് വലിയ ആശ്വാസമായേക്കും.
ഗൂഗിളിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ മുഖ്യ എതിരാളികളിലൊന്നായ ഫേസ്ബുക്കിനോട് മത്സരിക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം റിലയന്‍സ് ജിയോ എന്ന മുഖ്യ എതിരാളികളോടുള്ള വൊഡഫോണ്‍ ഐഡിയയുടെ മത്സരത്തിനു കൂടെ ഇത് ശക്തിപകരും.
ലോക്ഡൗണ്‍ വന്നതോടെ മൊബൈല്‍ സേവനങ്ങള്‍ക്ക് രാജ്യത്ത് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യമാണുള്ളത്. മൊബൈല്‍ ഡാറ്റയ്ക്ക് വേണ്ടി ആളുകള്‍ കൂടുതല്‍ ചെലവാക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം കൂടിയതും ഡിജിറ്റല്‍ പേയ്മെന്റുകള്‍, ഓണ്‍ലൈന്‍ പണമിടപാടുകള്‍ എന്നിവയിലേക്ക് പുതിയ ഉപയോക്താക്കള്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഗൂഗിൽ പേ ഉപയോക്താക്കളും ഏറ്റവുമധികം ഉണ്ടായിരിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തെ ടെലികോം കമ്പനികളുമായുള്ള സഹകരണത്തോടെ മികച്ച രീതിയില്‍ വിനിയോഗിക്കാനും ഗൂഗിൾ പദ്ധതി ഇടുകയാണെന്നാണ് കരുതുന്നത്.